അയോദ്ധ്യയിൽ രാമായൺ സർവകലാശാല സ്ഥാപിക്കാനൊരുങ്ങി യു.പി സർക്കാർ. ഇത് ആവശ്യപ്പെട്ടുകൊണ്ടുള്ള മഹർഷി മഹേഷ് യോഗി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദ്ദേശം യു.പി സർക്കാർ അംഗീകരിച്ചു.
സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ അഞ്ച് സർവകലാശാലകൾ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. അയോദ്ധ്യയിൽ മഹർഷി മഹേഷ് യോഗി രാമായൺ സർവകലാശാല, ബിൽഹോർ കാൺപൂരിൽ മഹർഷി മഹേഷ് യോഗി കാർഷിക സർവകലാശാല, ആഗ്രയിൽ ശാരദ സർവകലാശാല, ഹാപൂരിൽ ജിഎസ് സർവകലാശാല, ബറേലിയിൽ ഫ്യൂച്ചർ സർവകലാശാല എന്നിവ സ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങളാണ് യു.പി സർക്കാർ അംഗീകരിച്ചത്.

