Cinema

വിക്കി- കത്രീന വിവാഹം ആഘോഷിച്ചു: പിന്നാലെ കാട്ടില്‍ സഫാരി; കടുവയ്‌ക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് മാളവിക മോഹനൻ

രാജസ്ഥാൻ: ബോളിവുഡിന്റെ താരജോഡികളായ കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത് വ്യാഴാഴ്ചയാണ്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു ഇത്. രാജസ്ഥാനില്‍ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മാത്രമല്ല മലയാളത്തിന്റെ സ്വന്തം നടി മാളവിക മോഹനനും വിവാഹത്തിലേക്ക് ക്ഷണമുണ്ടായിരുന്നു.

ഇപ്പോഴിതാ വിവാഹ ആഘോഷങ്ങള്‍ക്കു പിന്നാലെ കാട്ടില്‍ സഫാരിക്ക് ഇറങ്ങിയിരിക്കുകയാണ് മാളവിക. രാജസ്ഥാനിലെ രന്‍ദംബോര്‍ നാഷണല്‍ പാര്‍ക്കില്‍ സഫാരി നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോയുമാണ് മാളവിക പങ്കുവച്ചത്. സഫാരിക്കിടെ നടി കടുവയെ കണ്ടതും ചിത്രങ്ങളിലുണ്ട്. സഹോദരനൊപ്പമാണ് താരം സഫാരിക്കിറങ്ങിയത്.

നടന്‍ വിക്കി കൗശാലും മാളവികയും ബാല്യകാല സുഹൃത്തുക്കളാണ്. മാളവികയുടേയും വിക്കിയുടേയും കുടുംബങ്ങള്‍ ഒന്നിച്ചാണ് കഴിഞ്ഞ ഓണം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. വിവാഹത്തിന് പിന്നാലെ ഹണിമൂണ്‍ ആഘോഷത്തിലാണ് വിക്കിയും കത്രീനയും. മാല്‍ദ്വീപിലേക്കാണ് ഇരുവരുടേയും യാത്ര എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. കടുത്ത സുരക്ഷാക്രമീകരണങ്ങളോടെയായിരുന്നു വിവാഹം. മൂന്നു ദിവസം നീണ്ട ആഘോഷത്തില്‍ വളരെ കുറച്ച് അതിഥികള്‍ മാത്രമാണ് പങ്കെടുത്തത്.

admin

Recent Posts

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

5 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

5 hours ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

5 hours ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

6 hours ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

6 hours ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

7 hours ago