Friday, May 17, 2024
spot_img

ഫ്ലോറിഡയിൽ അമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, കുട്ടിയുടെ മൃതദേഹം ചീങ്കണ്ണിയുടെ വായിൽ നിന്ന് കണ്ടെത്തി; അച്ഛൻ അറസ്റ്റിൽ

അമ്മയുടെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെ വീടിന് 16 കിലോമീറ്റർ അകലെയുള്ള തടാകക്കരയിൽ ചീങ്കണ്ണിയുടെ വായിൽ നിന്ന് 2 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഞെട്ടിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടിയുടെ ‘അമ്മയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയത്.

ടെയ്‌ലർ മോസ്ലി എന്നാണ് കുട്ടിയുടെ പേര്. 20 വയസ്സുള്ള അമ്മ പശുൻ ജെഫറിയുടെ മൃതദേഹം കണ്ടെത്തിയതു മുതൽ ടെയ്‌ലറെ കാണാനില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ഡെൽ ഹോംസ് പാർക്കിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ പാർക്കിനടുത്ത് സ്ഥിചെയ്യുന്ന തടാകത്തിലെ ചീങ്കണ്ണിയുടെ വായിൽ നിന്നുമാണ് മൃതദേഹം ലഭിച്ചത്.

സംഭവത്തിൽ 21 കാരനായ കുട്ടിയുടെ പിതാവ് തോമസ് മോസ്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാൾക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കൈക്ക് പരിക്കുള്ളതിനാൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Latest Articles