Tuesday, December 23, 2025

ദില്ലിയിൽ കൊലപാതകത്തിന് ശേഷം കവർച്ച ;എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയ സെക്യൂരിറ്റിയെ വെടിവെച്ച് കൊന്ന് എട്ട് ലക്ഷം കവർന്നു ,പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

ദില്ലി : എടിഎമ്മിലേക്ക് പണവുമായി പോയ വാനിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം 8 ലക്ഷം രൂപ കവർന്നു. 55കാരനായ ജയ് സിംഗ് ആണ് കൊല്ലപ്പെട്ടത്. ജഗത്പൂർ മേൽപ്പാലത്തിന് സമീപം ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം

ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മിൽ പണം നിറയ്ക്കാൻ വാൻ നിർത്തിയപ്പോഴായിരുന്നു ആക്രമണം. പിന്നിൽ നിന്നെത്തിയ അക്രമി സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ച് വീഴ്ത്തിയ ശേഷം പണം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ക്യാമറകൾ പരിശോധിച്ച് അക്രമിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

Related Articles

Latest Articles