Friday, November 6, 2026

അധ്യാപക യോഗ്യതാ പരീക്ഷാഫലത്തിൽ നടി അനുപമ പരമേശ്വരൻ : അതും ബീഹാറിൽ ; സംഭവം വിവാദം

പട്​ന: ബീഹാറിലെ സെക്കൻഡറി അധ്യാപക പരീക്ഷ ഫലത്തിൽ മലയാളത്തിലെ യുവനടി അനുപമ പരമേശ്വ​​ര​ൻറെ ചിത്രം. സെക്കൻഡറി അധ്യാപക യോഗ്യതാ പരീക്ഷയെഴുതിയ ഋഷികേശ് കുമാറിന്റെ റിസൽട്ടിലാണ് അനുപമയുടെ ചിത്രം ഉള്ളത് . അതേസമയം ഒരു വർഷം മുൻപു ഋഷികേശിനു പരീക്ഷാ ഹാൾ ടിക്കറ്റ് ലഭിച്ചപ്പോഴും ഫോട്ടോ അനുപമയുടേതായിരുന്നു.

Anupama Parameswaran In Bihar Students Merit List! - Gulte

അന്ന് ​തന്നെ ഋഷികേശ് അഡ്​മിറ്റ്​ കാർഡിലെ ഫോട്ടോ മാറിയതുമായി ബന്ധപ്പെട്ട്​ പരാതി നൽകിയിരുന്നു. പിന്നീട് പിഴവു തിരുത്താമെന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഫലം പ്രസിദ്ധീകരിച്ചപ്പോൾ വീണ്ടും അനുപമയുടെ ചിത്രമാണ് വന്നത്. പരീക്ഷാഫലത്തിലെ തമാശ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. സംഭവം വിവാദമായതോടെ ഇതേകുറിപ്പ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. മുൻപും ഇതിന് സമാനമായ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. അന്ന് പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണിനായിരുന്നു റാങ്ക് ഭാഗ്യം.

Related Articles

Latest Articles