തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓട്ടോഡ്രൈവറായ യുവാവിനെ അക്രമി സംഘം വെട്ടിക്കൊന്നു. തിരുവനന്തപുരം ആനയറയിലാണ് സംഭവം. ഓട്ടോഡ്രൈവറായ വിപിന്‍( കൊച്ചുകുട്ടന്‍ -34) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.
ഓട്ടം വിളിച്ച ആറംഗസംഘമാണ് വിപിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലക്കേസ് പ്രതിയാണ് വിപിന്‍. ഗുണ്ടാകുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വിപിന്റെ ഘാതകരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

