Wednesday, May 15, 2024
spot_img

തിരഞ്ഞെടുപ്പിന് പിന്നാലെ സുരേന്ദ്രനെ അറസ്റ്റു ചെയ്യാൻ സർക്കാർ നീക്കം; ഇടവമാസ പൂജയ്ക്ക് സ്ത്രീകളെ ശബരിമലയിലെത്തിക്കാനും ആലോചന

തെരഞ്ഞെടുപ്പിന് പിന്നാലെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട് . സുരേന്ദ്രനെതിരായ കേസുകളില്‍ പ്രൊഡക്ഷന്‍ വാറണ്ട് തരപ്പെടുത്താന്‍ പോലീസിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. 14 ജില്ലകളിലായി 240 കേസുകളാണ് സുരേന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇവയിലെല്ലാം ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതു എന്നാണ് അറിയാൻ കഴിയുന്നത് .ഇത് കൂടാതെ ഇടവമാസ പൂജാകാലയളവിൽ കൂടുതൽ സ്ത്രീകളെ ശബരിമലയിലെത്തിക്കാനും സർക്കാർ നീക്കം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട് .

അറസ്റ്റ് ഉണ്ടാകുന്ന പക്ഷം മാസങ്ങളോളം സുരേന്ദ്രന്‍ ജയിലില്‍ കിടക്കേണ്ട സാഹചര്യം വരും.തെരഞ്ഞെടുപ്പിന് മുന്‍പ് അറസ്റ്റുണ്ടായാല്‍ അത് സുരേന്ദ്രന് ഗുണം ചെയ്യുമെന്ന് സര്‍ക്കാരിനു നന്നായിട്ടറിയാം . അത് കൊണ്ട് തന്നെ വോട്ടിംഗ് കഴിയുന്ന ഏപ്രില്‍ 23ന് വൈകിട്ട് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

സുരേന്ദ്രനെ സ്പെഷ്യല്‍ ബ്രാഞ്ച് നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും സൂചനകൾ ഉണ്ട് . ജാമ്യം ലഭിക്കാത്ത തരത്തില്‍ കോടതിയില്‍ ശക്തമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും റിപ്പോർട്ടുകൾ ഉണ്ട് .

Related Articles

Latest Articles