Monday, May 20, 2024
spot_img

അഗാർക്കർ, മോംഗിയ, വെങ്കിടേഷ് പ്രസാദ്; ഇന്ത്യയുടെ ചീഫ് സെലക്ടർ സ്ഥാനത്തേക്ക് കടുത്ത മത്സരം

40 മാസത്തെ സേവനത്തിന് ശേഷം ഇന്ത്യയുടെ ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ് സ്ഥാനം ഒഴിയുകയാണ്. പുതിയ സെലക്ടരെ തെരഞ്ഞെടുക്കാൻ ബിസിസിഐ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. മുൻ താരങ്ങളുടെ ഒരു നിര തന്നെയാണ് സെലക്ടർ സ്ഥാനത്തേക്ക് അപേക്ഷിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

മുൻ ഇന്ത്യൻ പേസർമാരായ അജിത്ത് അഗാർക്കർ, വെങ്കിടേഷ് പ്രസാദ് മുൻ വിക്കറ്റ് കീപ്പർ നയൻ മോംഗിയ തുടങ്ങിയവർ രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. സെലക്ഷൻ കമ്മിറ്റിയിൽ രണ്ട് ഒഴിവുകളാണുള്ളത്. ചീഫ് സെലക്ടറുടെയും ഒരു സെലക്ഷൻ കമ്മിറ്റി അംഗത്തിൻെറയും ഒഴിവുണ്ട്. എംഎസ്കെ പ്രസാദും സെലക്ഷൻ കമ്മിറ്റിയംഗം ഗഗൻ ഖോഡയുമാണ് സ്ഥാനം ഒഴിയുന്നത്.

മുൻ ഇന്ത്യൻ താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ, ചേതൻ ശർമ, എബി കുരുവിള, അമയ് ഖുറൈസിയ, രാജേഷ് ചൗഹാൻ തുടങ്ങിയവരും അപേക്ഷിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കൂട്ടത്തിൽ അഗാർക്കർ, വെങ്കിടേഷ് പ്രസാദ്, ലക്ഷ്മൺ ശിവരാമകൃഷ്ണൻ എന്നിവർ തമ്മിലാണ് കടുത്ത മത്സരത്തിന് സാധ്യതയുള്ളത്.

Related Articles

Latest Articles