Sunday, May 19, 2024
spot_img

പുകവലി: പ്രായപരിധി കേന്ദ്രം ഉയര്‍ത്തിയേക്കും

ദില്ലി: സിഗരറ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തുന്നു. നിലവില്‍ 18 വയസെന്ന പ്രായ പരിധി 21 ലേക്ക് ഉയര്‍ത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നത്.

2015 ലാണ് പുകയില ഉപയോഗത്തിനുള്ള പ്രായപരിധി ഉയര്‍ത്തുന്നതിനുള്ള കരട് ബില്‍ തയാറാകുന്നത്. പ്രായപരിധി 25 ആക്കാനും പൊതുസ്ഥലത്തെ പുകവലിക്കുള്ള പിഴ 200 രൂപയില്‍ നിന്ന് 1000 രൂപയാക്കാനുമായിരുന്നു ബില്‍. എന്നാല്‍ പുകയില ലോബിയുടെ സമര്‍ദത്തെ തുടര്‍ന്ന് 2017ല്‍ ഇത് പിന്‍വലിച്ചിരുന്നു.

കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യ ഇ-സിഗരറ്റ് നിരോധിച്ചിരുന്നു. ഇ-സിഗരറ്റ് നിരോധനം ആദ്യമായി ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്താനാണ് ആരോഗ്യമന്ത്രാലയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

Related Articles

Latest Articles