Wednesday, May 22, 2024
spot_img

പണി തുടങ്ങി എ ഐ ക്യാമറകൾ; നിയമലംഘനങ്ങൾക്ക് കടിഞ്ഞാണിടും,പിഴ ചുമത്തിത്തുടങ്ങിയത് രാവിലെ 8 മണിമുതൽ

തിരുവനന്തപുരം :റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറകൾ ഇന്നുമുതൽ പ്രവർത്തന സജ്ജമായി.ഇന്ന് രാവിലെ 8 മണിമുതൽ പിഴ ചുമത്തിത്തുടങ്ങുമെന്നാണ് നേരത്തേ ലഭിച്ച വിവരം. സംസ്ഥാനമാകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണമാണ് ഇപ്പോൾ പ്രവർത്തന സജ്ജമായത്.
ഇരുചക്രവാഹനങ്ങളിൽ 12 വയസ്സിനു താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നിയമഭേദഗതി നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം വരുന്നതുവരെ 12 വയസ്സിനുതാഴെയുള്ള ഒരു കുട്ടി കൂടെ യാത്ര ചെയ്യുന്നതിനു പിഴ ഈടാക്കില്ലെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

ഗതാഗതലംഘനം കണ്ടെത്തിയാൽ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശത്തിന് പുറമേ വീട്ടിലേക്കു നോട്ടിസ് അയയ്ക്കും. 15 ദിവസത്തിനകം ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് അപ്പീൽ നൽകാം. എമർജൻസി വാഹനങ്ങൾക്ക് പിഴയിൽ നിന്ന് ഇളവുണ്ടാകും. കേന്ദ്ര നിയമമനുസരിച്ച് വിഐപികൾക്കും ഇളവുണ്ടാകും.

Related Articles

Latest Articles