പന്തളം കൊട്ടാരം കുടുംബാംഗം തോന്നല്ലൂർ ഏലപ്പള്ളിൽ മഠത്തിൽ സർവമംഗള തമ്പുരാട്ടി (88) അന്തരിച്ചു. തമ്പുരാട്ടിയുടെ നിര്യാണത്തേത്തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രം ജൂൺ ഒന്നുവരെ അടച്ചിട്ടു. ജൂൺ 2 ന് രാവിലെ ശുദ്ധിക്രിയകൾക്കുശേഷം ക്ഷേത്രനട തുറക്കും.
നാളെ രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. കൊയ്പ്പള്ളിൽ മഠത്തിൽ പരേതനായ വാസുദേവൻ ഭട്ടതിരിയാണ് ഭർത്താവ്.
എ.ആർ.പ്രദീപ് വർമ, അനിത വർമ, ദിലീപ് കുമാർ (സി.ഐ.എസ്.എഫ്. നെടുമ്പാശ്ശേരി വിമാനത്താവളം) എന്നിവരാണ് മക്കൾ. വത്സലാദേവി, രവീന്ദ്ര ശർമ, സിന്ധു ഭായ് എന്നിവർ മരുമക്കളുമാണ്.

