ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രധാന പ്രതിപക്ഷ കക്ഷിയായ എ.ഐ.എ.ഡി.എം.കെയിൽ കനത്ത പിളർപ്പ്. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പാർട്ടിയെ രണ്ട് ചേരികളിലാക്കിയിരിക്കുന്നത്. 30 എം.എൽ.എമാരുടെ പിന്തുണയോടെ എസ്.പി. വേലുമണിയെ ഒരു വിഭാഗം നേതാവായി തിരഞ്ഞെടുത്തു. അതേസമയം, മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ (ഇ.പി.എസ്) പിന്തുണയ്ക്കുന്ന 17 എം.എൽ.എമാർ അദ്ദേഹം തന്നെയാണ് നേതാവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇരുവിഭാഗവും തങ്ങളുടെ നിലപാട് വ്യക്തമാക്കി സ്പീക്കർക്ക് പ്രത്യേകം കത്തുകൾ നൽകി.
പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്നതിനിടെ ജനറൽ സെക്രട്ടറി പദവി നിലനിർത്താൻ ഇ.പി.എസ് പക്ഷം തീവ്രശ്രമം നടത്തുകയാണ്. അനുരഞ്ജന നീക്കത്തിന്റെ ഭാഗമായി സി.വി. ഷണ്മുഖത്തെ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. മുൻപ് പാർട്ടിയിലുണ്ടായിരുന്ന കോ-ഓർഡിനേറ്റർ, ജോയിന്റ് കോ-ഓർഡിനേറ്റർ പദവികൾ തിരികെ കൊണ്ടുവന്ന് വിമതരെ അനുനയിപ്പിക്കാനാണ് ഇ.പി.എസ് വിഭാഗത്തിന്റെ നീക്കം. സ്പീക്കർ സ്വീകരിക്കുന്ന നിലപാട് ഇക്കാര്യത്തിൽ നിർണ്ണായകമാകും.
അതേസമയം, നിയമസഭാ സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കരുതലോടെയാണ് മുഖ്യമന്ത്രി വിജയ് നീങ്ങുന്നത്. മുതിർന്ന നേതാവ് ജെ.സി.ഡി. പ്രഭാകറിനെയാണ് ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടി.വി.കെ) സ്പീക്കർ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ അദ്ദേഹം നിയമസഭാ സെക്രട്ടറിക്ക് നാമനിർദ്ദേശ പത്രിക കൈമാറി. ദശാബ്ദങ്ങളുടെ രാഷ്ട്രീയ പരിചയമുള്ള പ്രഭാകറിലൂടെ സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
1980-ൽ തന്റെ 28-ാം വയസ്സിൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് എ.ഐ.എ.ഡി.എം.കെ ടിക്കറ്റിൽ ആദ്യമായി നിയമസഭയിലെത്തിയ പ്രഭാകർ, മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവത്തിന്റെ വിശ്വസ്തനായിരുന്നു. 2026 ജനുവരിയിലാണ് അദ്ദേഹം വിജയ്‌യുടെ ടി.വി.കെയിൽ ചേർന്നത്. പ്രതിപക്ഷത്തെ ഭിന്നതകൾക്കിടയിൽ സ്പീക്കർ തിരഞ്ഞെടുപ്പ് അനായാസം വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…