India

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചു: ശശി തരൂര്‍ മത്സരിക്കും; പത്രിക വാങ്ങി പ്രതിനിധി, അശോക് ഗെഹ്ലോട്ട് തിങ്കളാഴ്ച പത്രികാ ഫോം കൈപ്പറ്റും: മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നീക്കങ്ങള്‍ ആരംഭിച്ച് സച്ചിന്‍ പൈലറ്റ്

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചു. ശശി തരൂര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ നാമനിര്‍ദേശ പത്രികാ ഫോമും വാങ്ങിയിട്ടുണ്ട്. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി പ്രതികരിച്ചു. അതിനിടെ, രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നീക്കങ്ങള്‍ സച്ചിന്‍ പൈലറ്റ് ആരംഭിച്ചു.

രാവിലെ 11 മണി മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം തുടങ്ങി. ശശി തരൂര്‍ എം.പിയുടെ പ്രതിനിധി എത്തിയാണ് പത്രികാ ഫോം വാങ്ങിയത്. ഈ മാസം 30ന് തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തരൂരിന് പുറമെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള വിനോദ് സാത്തി, ഹിമാചല്‍ പ്രദേശില്‍ നിന്ന് ലക്ഷ്മികാന്ത് ശര്‍മ എന്നിവരും നാമനിര്‍ദേശ പത്രിക ഫോം വാങ്ങി.

അശോക് ഗെഹ്ലോട്ട് തിങ്കളാഴ്ച പത്രികാ ഫോം കൈപ്പറ്റും. വിമത സ്ഥാനാര്‍ഥിയായി ജി-23ല്‍ നിന്ന് മനീഷ് തിവാരിയും മത്സരിക്കുമെന്നാണ് സൂചന. ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതോടെ ജി 23ക്ക് അവസാനമാവുകയാണെന്ന് ഗ്രൂപ്പിലെ നേതാവ് കൂടിയായ അശോക് ചവാന്‍ പറഞ്ഞു.

ഗെഹ്ലോട്ട് അധ്യക്ഷനാവുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നീക്കങ്ങള്‍ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ആരംഭിച്ചിരിക്കുകയാണ്. എം.എല്‍.എമാരുമായി സച്ചിന്‍ പൈലറ്റ് ആശയ വിനിമയം നടത്തി. ഭൂരിഭാഗം എം.എല്‍.എമാരുടെ പിന്തുണ അശോക് ഗെഹ്ലോട്ടിനാണ്.

admin

Recent Posts

വീണ്ടും അജ്ഞാതന്റെ വിളയാട്ടം ! സിപാഹി ഈ സഹബ നേതാവ് ഫയസ് ഖാൻ വെടിയേറ്റ് മരിച്ചു

കറാച്ചി: സിപാഹി ഈ സഹബ നേതാവ് ഫയാസ് ഖാൻ എന്ന ഭീകരവാദിയെ പാകിസ്ഥാനിൽ അജ്ഞാതൻ വെടിവച്ച് കൊന്നു. കറാച്ചിയിലെ കൊറം​ഗി…

1 hour ago

ഒരു സത്യം പറയട്ടെ ? കളിയാക്കരുത്….! ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ട് ; പക്ഷേ ഈ ഹെലികോപ്റ്റർ പറത്താൻ അറിയുന്ന ആരും ഞങ്ങളുടെ പക്കലില്ല ; തുറന്ന് സമ്മതിച്ച് മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ

മാലിദ്വീപ് : ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് വെളിപ്പെടുത്തി…

2 hours ago

2025 ൽ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകും ; രാജ്യം കാഴ്ചവയ്ക്കുന്നത് മികച്ച വളര്‍ച്ചയെന്ന് നീതി ആയോഗ് മുൻ ചെയർമാൻ അമിതാഭ് കാന്ത്

ദില്ലി : 2025ൽ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം മാറുമെന്ന് പ്രവചിച്ച് നിതി ആയോഗ് മുന്‍…

2 hours ago

ഇതാണ് മോദി വേറെ ലെവൽ ആണെന്ന് പറയുന്നത് !ദൃശ്യം കാണാം

മറ്റു നേതാക്കളിൽ നിന്നും പ്രധാനമന്ത്രി വ്യത്യസ്ഥനാകാനുള്ള കാരണം ഇതാണ് ; ദൃശ്യം കാണാം

2 hours ago

ബോംബ് വച്ച് തകർക്കും ! ആശുപത്രികൾക്ക് പിന്നാലെ രാജ്യത്തെ 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം ; ഭീഷണി വ്യാജമെന്ന് സിഐഎസ്എഫ്

ആശുപത്രികൾക്ക് പിന്നാലെ രാജ്യത്തെ 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനാണ് 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന…

3 hours ago

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം ; രണ്ട് മൽസ്യത്തൊഴിലാളികൾ മരിച്ചു

മലപ്പുറം : പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം,…

3 hours ago