Monday, December 29, 2025

സംവരണ സീറ്റില്‍ ആര് വരും? കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഓഗസ്റ്റ് പത്തിന്

ദില്ലി: പുതിയ അധ്യക്ഷനെ കണ്ടെത്തുക എന്ന മുഖ്യ അജണ്ടയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഈ മാസം 10 ന് നടക്കും. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച സാഹചര്യത്തില്‍ പുതിയ അധ്യക്ഷനായുള്ള ചര്‍ച്ചകളായിരിക്കും പ്രവര്‍ത്തക സമിതി യോഗത്തിലെ മുഖ്യ വിഷയം. രാഹുല്‍ ഗാന്ധി നല്‍കിയ രാജിക്കത്തുമായി ബന്ധപ്പെട്ടും ചര്‍ച്ച നടന്നേക്കും. രാഹുല്‍ ഗാന്ധിയുടെ രാജി പ്രവര്‍ത്തക സമിതി ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല.

പുതിയ അധ്യക്ഷനെ എങ്ങനെ തിരഞ്ഞെടുക്കും എന്നതിനെ കുറിച്ച് പ്രവര്‍ത്തക സമിതിയോഗത്തില്‍ തീരുമാനമെടുക്കാനാണ് സാധ്യത. ആരും അധ്യക്ഷ സ്ഥാനത്ത് ഇല്ലാത്ത സാഹചര്യത്തില്‍ ഒരു ഇടക്കാല അധ്യക്ഷനെ കണ്ടെത്തുകയായിരിക്കും പ്രവര്‍ത്തക സമിതിയുടെ ലക്ഷ്യം. അതിനു ശേഷം പുതിയ അധ്യക്ഷനായുള്ള ചര്‍ച്ചകളും കൂടിയാലോചനകളും ഇടക്കാല അധ്യക്ഷന്‍റെ നേതൃത്വത്തില്‍ നടക്കാനാണ് സാധ്യത.

Related Articles

Latest Articles