Thursday, January 8, 2026

ആശാന് പണികിട്ടുമോ ? ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് എഐഎഫ്എഫ് നോട്ടീസ്; ശിക്ഷാനടപടികൾ അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023 സീസണിൽ ബെംഗളൂരു എഫ്‌സിക്ക് എതിരായുള്ള നോക്കൗട്ട് മത്സരം ബഹിഷ്കരിച്ച് ഗ്രൗണ്ട് വിട്ട സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് എഐഎഫ്എഫ് നോട്ടീസ് നൽകിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു.
വാക്കൗട്ടിലൂടെ ഇവാൻ മത്സരത്തെ അപകീർത്തിപ്പെടുത്തി എന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കണ്ടെത്തിയതിനെത്തുടർന്നാണ് പരിശീലകന് നോട്ടീസ് പുറപ്പെടുവിച്ചത്.

എഐഎഫ്എഫിന്റെ 2021 ലെ ഡിസ്‌സിപ്ലിനറി കോഡിലെ സെക്ഷൻ രണ്ട് പ്രകാരമുള്ള നടപടികളാണ് ഇവാനെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്. അച്ചടക്കം സംബന്ധിച്ച നിയമങ്ങളിൽ മത്സരത്തെ അപകീർത്തിപ്പെടുത്തുക എന്ന സെക്ഷനിലെ എല്ലാ ഉപവകുപ്പുകളും പരിശീലകനെതിരെ ചുമത്തിയതായും പറയപ്പെടുന്നു. കളിയെ അപമാനിക്കുക, ഏതെങ്കിലും വ്യക്തിയെ അപമാനിക്കുക, ഫെയർ പ്ലെ നിയമങ്ങൾ ലംഘിക്കുക. സ്പോർട്ടിങ്ങിനെതിരെയുള്ള പെരുമാറ്റത്തിൽ ഏർപ്പെടുക എന്നിവയാണ് ഉപവകുപ്പുകൾ. ഇതുമായി ബന്ധപ്പെട്ട ശിക്ഷ എഐഎഫ്എഫിന്റെ അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.

Related Articles

Latest Articles