Saturday, May 11, 2024
spot_img

ഇനി അഹമ്മദാബാദിലേക്ക് പുതിയ സർവീസ് ആരംഭിക്കും; അറിയിപ്പുമായി എയർ അറേബ്യ അബുദാബി

 

അബുദാബി: അഹമ്മദാബാദിലേക്ക് പുതിയ സർവ്വീസ് ആരംഭിക്കുമെന്ന് അറിയിച്ച് എയർ അറേബ്യ അബുദാബി. മെയ് 13 മുതലാണ് എയർ അറേബ്യ അബുദാബി അഹമ്മദാബാദിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നത്. ടിക്കറ്റുകൾ എയർ അറേബ്യ വെബ്സൈറ്റിൽ നിന്നും, കാൾ സെന്ററിൽ നിന്നും, ട്രാവൽ ഏജൻസികളിൽ നിന്നും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. അഹമ്മദാബാദിലേക്ക് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സർവീസ് എയർ അറേബ്യ അബുദാബിയുടെ ഇരുപത്തൊന്നാമത്തെ റൂട്ടാണ്.

എന്നാൽ നിലവിൽ ഏഴ് ഇന്ത്യൻ നഗരങ്ങളിലേക്കാണ് എയർ അറേബ്യ അബുദാബി സർവീസ് നടത്തുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ദില്ലി, ജയ്പൂർ, ചെന്നൈ, മുംബൈ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് എയർ അറേബ്യ അബുദാബി സർവീസ് നടത്തുന്നത്. അതേസമയം 2020 ജൂലൈയിലാണ് അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് എയർ അറേബ്യ അബുദാബി സേവനങ്ങൾ ആരംഭിച്ചത്.

Related Articles

Latest Articles