Sunday, May 19, 2024
spot_img

ഫാൻസി നമ്പർ ഭ്രാന്ത്: ലോകത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്പർ ലേലത്തിൽ വിറ്റത് 73 കോടി രൂപക്ക്; ദുബായിലെ അസാധാരണ നമ്പർ ലേലത്തിൽ താരമായത് ‘AA 8’; ഇന്ത്യയിൽ 71000 രൂപയുടെ സ്കൂട്ടറിന് 15 ലക്ഷം രൂപയുടെ ഫാൻസി നമ്പർ

ദുബായ്: ഒറ്റയക്ക വാഹന നമ്പറുകളും ഫാൻസി നമ്പറുകളും ഉയർന്ന തുകക്ക് ലേലത്തിൽ വിറ്റുപോകുക സർവ്വ സാധാരണമാണ്. പക്ഷെ അത്തരത്തിൽ ഒരു നമ്പർ 73 കോടി രൂപക്ക് വിറ്റുപോകുകയാണെങ്കിൽ അത് തീർച്ചയായും ഒരു കൗതുക വാർത്തയായിരിക്കും. ദുബായിൽ കഴിഞ്ഞ ദിവസം നടന്ന ഒരു ചാരിറ്റി ലേലത്തിൽ ഫാൻസി നമ്പറായ ‘AA 8’ വിറ്റുപോയത് 35 മില്യൺ ദിർഹത്തിനാണ്. ഏകദേശം 73 കോടി രൂപയുടെ ലേലമാണ്. ഇത് ലോകത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്പർ ലേലമാണ്. തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കും. ഇത് കൂടാതെ ‘F 55’, V 66, Y 66 തുടങ്ങിയ നമ്പറുകളും ഒരു മില്യൺ ദിർഹത്തിനു മുകളിൽ വിറ്റുപോയി.

കാലിഫോർണിയയിലാണ് ലോകത്തിലെ വിലയേറിയ രണ്ടാമത്തെ വാഹന നമ്പർ ലേലം ഇതിനു മുമ്പ് നടന്നിട്ടുള്ളത്. വ്യത്യസ്തമായ ഫാൻസി വാഹന നമ്പറുകളുടെ ആരാധകർ ലോകമെമ്പാടുമുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ ഇത്തരത്തിൽ ഒരു സംഭവമുണ്ടായത്. 71000 രൂപയുടെ ഹോണ്ട ആക്ടിവ സ്കൂട്ടറിന് ഒരാൾ 15 ലക്ഷം രൂപയുടെ ഫാൻസി നമ്പർ സ്വന്തമാക്കിയിരുന്നു. CH 01 CJ 0001 എന്ന നമ്പറാണ് 15 ലക്ഷം രൂപക്ക് വിട്ടുപോയത്.

Related Articles

Latest Articles