ഇറ്റാനഗര്‍: ആസാമിലെ ജോര്‍ഹട്ടില്‍നിന്നു അരുണാചല്‍പ്രദേശിലേക്കു പറക്കവേ കാണാതായ വ്യോമസേന വിമാനത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം. വ്യോമസേനയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനം കണ്ടെത്താന്‍ ദിവസങ്ങളായി ശക്തമായ തിരച്ചില്‍ നടത്തിവരികയാണെങ്കിലും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ആസാമിലെ ജോര്‍ഹട്ടില്‍നിന്നു അരുണാചല്‍പ്രദേശിലേക്കു പറക്കവേ കാണാതായ വ്യോമസേന വിമാനത്തിനായി തിരച്ചില്‍ ഇന്നു പുനരാരംഭിക്കും. വെളിച്ച ക്കുറവ് മൂലം ഇന്നലെ തിരച്ചില്‍ നിര്‍ത്തിയിരുന്നു. എട്ടു ജീവനക്കാരും അഞ്ച് യാത്രക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കാണാതായവരില്‍ കണ്ണൂര്‍ സ്വദേശി എന്‍.കെ. ഷരിനും ഉള്‍പ്പെടുന്നു.
ജോര്‍ഹട്ടില്‍നിന്ന് മേചുകയിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം കാണാതായത്. മോശം കാലാവസ്ഥ കാരണം മേചുകയിലേക്കുള്ള യാത്ര കുറച്ചുദിവസമായി മാറ്റിവച്ചിരിക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമെന്നു തോന്നിയ ഈ മാസം മൂന്നിന് ഉച്ചയ്ക്ക് 12.27ന് ജോര്‍ഹട്ടില്‍നിന്നു പുറപ്പെട്ട വിമാനം അരമണിക്കൂറിനുശേഷം കാണാതാവുകയായിരുന്നു.
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…