Tuesday, May 21, 2024
spot_img

വി​മാ​ന​ത്തെ​ക്കു​റി​ച്ച്‌ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ; പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച്‌ വ്യോ​മ​സേ​ന

ഇ​റ്റാ​ന​ഗ​ര്‍: ആ​സാ​മി​ലെ ജോ​ര്‍​ഹ​ട്ടി​ല്‍​നി​ന്നു അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ലേ​ക്കു പ​റ​ക്ക​വേ കാ​ണാ​താ​യ വ്യോ​മ​സേ​ന വി​മാ​ന​ത്തെ​ക്കു​റി​ച്ച്‌ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം. വ്യോ​മ​സേ​ന​യാ​ണ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വി​മാ​നം ക​ണ്ടെ​ത്താ​ന്‍ ദി​വ​സ​ങ്ങ​ളാ​യി ശ​ക്ത​മാ​യ തിര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​ണെ​ങ്കി​ലും ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

ആ​സാ​മി​ലെ ജോ​ര്‍​ഹ​ട്ടി​ല്‍​നി​ന്നു അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ലേ​ക്കു പ​റ​ക്ക​വേ കാ​ണാ​താ​യ വ്യോ​മ​സേ​ന വി​മാ​ന​ത്തി​നാ​യി തി​ര​ച്ചി​ല്‍ ഇ​ന്നു പു​ന​രാ​രം​ഭി​ക്കും. വെ​ളി​ച്ച ക്കു​റ​വ് മൂ​ലം ഇ​ന്ന​ലെ തി​ര​ച്ചി​ല്‍ നി​ര്‍​ത്തി​യി​രു​ന്നു. എ​ട്ടു ജീ​വ​ന​ക്കാ​രും അ​ഞ്ച് യാ​ത്ര​ക്കാ​രു​മാ​യി​രു​ന്നു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​ണാ​താ​യ​വ​രി​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി എ​ന്‍.​കെ. ഷ​രി​നും ഉ​ള്‍​പ്പെ​ടു​ന്നു.

ജോ​ര്‍​ഹ​ട്ടി​ല്‍​നി​ന്ന് മേ​ചു​ക​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് വി​മാ​നം കാ​ണാ​താ​യ​ത്. മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം മേ​ചു​ക​യി​ലേ​ക്കു​ള്ള യാ​ത്ര കു​റ​ച്ചു​ദി​വ​സ​മാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മെ​ന്നു തോ​ന്നി​യ ഈ ​മാ​സം മൂ​ന്നി​ന് ഉ​ച്ച​യ്ക്ക് 12.27ന് ​ജോ​ര്‍​ഹ​ട്ടി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട വി​മാ​നം അ​ര​മണി​ക്കൂ​റി​നു​ശേ​ഷം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

Related Articles

Latest Articles