Friday, December 19, 2025

വ്യോമസേനയുടെ മിഗ്-21 വിമാനം രാജസ്ഥാനിൽ തകർന്നു വീണു; പൈലറ്റ് അതിസാഹസികമായി രക്ഷപ്പെട്ടു

ദില്ലി: ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 ബൈസൺ യുദ്ധവിമാനം രാജസ്ഥാനിലെ ബാർമറിൽ തകർന്നു വീണു. പരിശീലനപ്പറക്കലിനിടെയാണ് അപകടമുണ്ടായത്.

https://twitter.com/ANI/status/1430513076457988111

അതേസമയം വിമാനം തകർന്നത് സ്ഥിരീകരിച്ച വ്യോമസേന, പൈലറ്റ് സുരക്ഷിതനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വൈകീട്ട് 5.30ഓടെയായിരുന്നു അപകടം. വിമാനത്തിന്‍റെ സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയത്. വിമാനം തകരുന്ന ഘട്ടത്തിൽ പൈലറ്റ് സുരക്ഷിതനായി പുറത്തുകടക്കുകയായിരുന്നു. അപകടത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ മേയിൽ മറ്റൊരു മിഗ്-21 വിമാനം പഞ്ചാബിലെ മോഗ ജില്ലയിൽ തകർന്നു വീണിരുന്നു. വയലിൽ വിമാനം തകർന്ന് വീണ് അന്ന് പൈലറ്റ് കൊല്ലപ്പെട്ടിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles