Wednesday, January 7, 2026

തിരുവനന്തപുരം വിമാനത്താവളം വഴി കള്ളക്കടത്ത്; അഞ്ച് പേര്‍ പിടിയില്‍

തിരുവനന്തപുരം വിമാനത്താവളം വഴി കള്ളക്കളടത്ത് നടത്തിയതുമായി ബന്ധപെട്ടു 4 എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരും, ഒരു ഏജന്റും പിടിയിൽ. റോണി, റബീല്‍, നബിന്‍, ഫൈസല്‍ എന്നിവരും,കള്ളക്കടത്ത് ഏജന്റ് ഉബൈസുമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മുഹമ്മദ് ഷിയാസ് എന്ന ജീവനക്കാരനും പിടിയിലായിരുന്നു. വിമാനത്താവളം വഴി ഇവര്‍ 100 കിലോ സ്വര്‍ണം കടത്തിയെന്നും കള്ളക്കടത്തിന്റെ ഇടനിലക്കാരനാണ് ഉബൈസെന്നും ഡിആർഐ അറിയിച്ചു.

Related Articles

Latest Articles