ദില്ലി: എയര്‍ ഇന്ത്യ വിമാനം പാലത്തിനടിയില്‍ കുടുങ്ങി. ദില്ലി വിമാനത്താവളത്തിന് പുറത്ത് ദില്ലി – ഗുരുഗ്രാം ഹൈവേയിലെ നടപ്പാലത്തിന്റെ അടിയിലാണ് സംഭവം. വിമാനം മോഷ്ടിക്കപ്പെട്ടതാണോയെന്ന് ജനങ്ങൾക്ക് സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ രംഗത്തെത്തിയതോടെയാണ് സംഭവത്തിന്റെ ട്വിസ്റ്റ് മനസ്സിലാവുന്നത്.
എയർ ഇന്ത്യ വിറ്റൊഴിച്ച പഴയൊരു വിമാനമാണ് ഇതിന്റെ ഉടമ ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെ നടപ്പാലത്തിനടിയിൽ കുടുങ്ങിയത്. എന്നാല്‍ എങ്ങിനെയാണ് ഇത് പാലത്തിനടിയില്‍ കുടുങ്ങിയതെന്ന കാര്യത്തില്‍ എയര്‍ ഇന്ത്യ വക്താവ് വ്യക്തത വരുത്തിയിട്ടില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. പാലത്തിനടിയില്‍ വിമാനം കുടുങ്ങിക്കിടക്കുന്നതും സമീപത്തെ റോഡില്‍ കൂടി വാഹനങ്ങള്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

