Friday, October 2, 2026

ശുദ്ധവായു ശ്വസിക്കാനാകാതെ തായ്‌ലന്റുകാർ ;വായുമലിനീകരണം അതിരൂക്ഷം,മാസ്കുകൾ ഉപയോഗിക്കാൻ നിർദ്ദേശം

തായ്‌ലൻഡിൽ വായുമലിനീകരണം രൂക്ഷമായിരിക്കുകയാണ്.രാജ്യത്തിൻറെ തലസ്ഥാനമായ ബാങ്കോക്കിൽ പുക നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്.രണ്ട് ലക്ഷത്തിലധികം ആളുകളെയാണ് ഈ ആഴ്ചമാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഈ വർഷാരംഭം മുതലുള്ള കണക്കെടുത്താൽ 13 ലക്ഷത്തോളം ആളുകളിൽ വായുമലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗർഭിണികളും കുട്ടികളും പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം. പുറത്തുപോകുന്നവർ എൻ-95 മാസ്കുകൾ ഉപയോഗിക്കണമെന്നും ആരോഗ്യ വിദഗ്ദർ വ്യക്തമാക്കി.

Related Articles

Latest Articles