Wednesday, January 7, 2026

ശബരിമല തീർത്ഥാടകർക്കായി എയർ ടാക്സി; കാലടി മുതൽ നിലയ്ക്കൽ വരെയെത്താൻ 35മിനിറ്റ്

പത്തനംതിട്ട: നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് ഇനി നിലയ്ക്കല്‍ വരെ ആകാശമാര്‍ഗം തന്നെ യാത്ര തുടരാം. അടുത്ത മണ്ഡല- മകരവിളക്കു തീര്‍ഥാടന കാലത്ത് കാലടിയില്‍ നിന്നു നിലയ്ക്കലിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങും.

നവംബര്‍ 17 മുതല്‍ ജനുവരി 16 വരെയാണ് എയര്‍ ടാക്സി സംവിധാനം. ശബരി സര്‍വീസാണ് എയര്‍ ടാക്സി ഒരുക്കുന്നത്. പൈലറ്റ് ഉള്‍പ്പെടെ 4 പേര്‍ക്ക് കയറാവുന്ന ഹെലികോപ്റ്റര്‍ ആണ് ഉപയോഗിക്കുക. 35 മിനിറ്റ് കൊണ്ട് കാലടിയില്‍ നിന്ന് നിലയ്ക്കല്‍ എത്താന്‍ സാധിക്കും.

Related Articles

Latest Articles