Sunday, May 12, 2024
spot_img

തടി തപ്പാൻ പുതിയ വാദവുമായി ഐഷ സുൽത്താന; രാജ്യദ്രോഹ കുറ്റം ചാനലിന്റെ ചുമലിൽ

കൊച്ചി: ലക്ഷദീപുമായി ബന്ധപ്പെട്ട രാജ്യ വിരുദ്ധ പരാമർശത്തിൽ പുതിയ വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് ഐഷ സുൽത്താന. രാജ്യ വിരുദ്ധ പരാമർശത്തിൽ കുടുങ്ങും എന്നായപ്പോൾ ചാനലിന്റെ ചുമലിൽ കുറ്റം ചാരി ഒഴിയാൻ ശ്രമിക്കുകയാണ് ഐഷ സുൽത്താന. ഇപ്പോൾ ഞാൻ അതിന്റെ ഗൗരവം മനസ്സിലാക്കുന്നു എന്നും, അന്ന് ചർച്ചയിൽ BJPയുടെ പ്രതിനിധി വിഷ്ണു തനിക്ക് തിരുത്തുവാൻ അവസരം തന്നിരുന്നു എന്നും, എന്നാൽ ചാനൽ അവതാരകൻ തന്നെ ചതിക്കുകയായിരുന്നു എന്നുമാണ് ഐഷ ഇപ്പോൾ പറയുന്നത്.

താൻ വിവാദ പരാമർശം നടത്തുമ്പോൾ അവതാരകൻ മ്യൂട്ട് ചെയ്തില്ല എന്ന വിചിത്ര വാദമാണ് ഐഷ ഇപ്പോൾ ഉന്നയിക്കുന്നത്. മാത്രമല്ല ബയോ വെപ്പൺ എന്നു താൻ ഉദ്ദേശിച്ചത് അഡ്മിനിസ്ട്രേറ്ററെ ആയിരുന്നുവെന്നും, അല്ലാതെ ഇന്ത്യാ ഗവൺമെന്റ് ദ്വീപിൽ കൊറോണയെ ‘ബയോവെപ്പണാ’യി ഉപയോഗിച്ചു എന്നല്ല പറഞ്ഞത് എന്നൊക്കെയാണ് ഇപ്പോൾ പറയുന്നത്. തനിക്ക് ചാനൽ ചർച്ച ചെയ്ത് മുൻപരിചയം ഇല്ലായിരുന്നു എന്നും, അത് ആ ചാനൽ മുതലെടുക്കുകയായിരുന്നു എന്നുമൊക്കെയാണ് ഐഷയുടെ തുറന്നു പറച്ചിലുകൾ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles