Sunday, April 28, 2024
spot_img

ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകൾക്ക് പിന്നാലെ ആദ്യമായി ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചു; കരുതലോടെ രാജ്യം

മുംബൈ: ബ്ലാക്ക് ഫംഗസിനും, വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും ശേഷം രാജ്യത്ത് ആദ്യമായി ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ കൊവിഡ് മുക്തി നേടിയ മുപ്പത്തിനാലുകാരനാണ് ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്തത്. ഗ്രീൻ ഫംഗസ് ബാധിച്ച യുവാവിനെ ഇൻഡോറിലെ ആശുപത്രിയിൽനിന്ന് മുംബൈയിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമായതോടെ യുവാവിനെ തിങ്കളാഴ്ച മുംബൈ ഹിന്ദുജ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രാജ്യത്തെ ആദ്യ ഗ്രീൻ ഫംഗസ് കേസാണ് ഇതെന്ന് ജില്ലാ ഹെൽത്ത് ഡിസ്ട്രിക്ട് മാനേജർ അപൂർവ തിവാരി വ്യക്തമാക്കി.

കോവിഡ് ബാധിതനായിരുന്ന യുവാവ്‌ രോഗമുക്തി നേടിയതിനുശേഷം ബ്ലാക്ക് ഫംഗസ് (മ്യൂക്കോമെർസിസ്) സംശയത്തിൽ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചത്. ഇൻഡോറിലെ ഓർബിന്ദോ ആശുപത്രിയിൽ ഒന്നര മാസമായി ചികിൽസയിലായിരുന്ന യുവാവിന് 90 ശതമാനമായിരുന്നു ശ്വാസകോശ അണുബാധ ഉണ്ടായിരുന്നത്. ശ്വാസകോശത്തിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നും അപൂര്‍വ തീവാരി കൂട്ടിച്ചേർത്തു.

ബ്ലാക്ക് ഫംഗസിനു സമാനമായി കോവിഡ് ബാധിതരില്‍ അല്ലെങ്കിൽ രോഗമുക്തരിലാണ് ഗ്രീൻ ഫംഗസ് കണ്ടെത്തുന്നത്. ആസ്പെർജില്ലോസിസ് എന്നതാണ് ശാസ്ത്രീയ നാമം. മൂക്കിൽനിന്ന് രക്തം വരുക, കടുത്ത പനി എന്നിവയാണ് ഇൻഡോറിലെ രോഗിയില്‍ കണ്ടെത്തിയ ലക്ഷണങ്ങൾ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles