Friday, May 3, 2024
spot_img

ഭീഷണിപ്പെടുത്തിയാണ് അനുമതി പത്രങ്ങളില്‍ ഒപ്പ് വാങ്ങിയത്! ഗര്‍ഭപാത്രം നീക്കിയതിന് ശേഷമാണ് അറിയിച്ചത് ; പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം, ആശുപത്രി അധികൃതരുടെ വിശദീകരണത്തിനെതിരെ ഐശ്വര്യയുടെ കുടുംബം

പാലക്കാട്: പ്രസവത്തിന് പിന്നാലെ യുവതി മരണപ്പെട്ട സംഭവത്തില്‍ പാലക്കാടിലെ ആശുപത്രി അധികൃതരുടെ വിശദീകരണം പച്ചക്കള്ളമാണെന്ന് ഐശ്വര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത്. ആശുപത്രിക്കാര്‍ ചികിത്സയുടെ വിവരങ്ങള്‍ മുന്‍കൂട്ടി കൃത്യമായി അറിയിച്ചില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിശദീകരിച്ചതിന് പിന്നാലെയാണ് ഐശ്വര്യയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

ആശുപത്രി വിശദീകരണം പച്ചക്കള്ളം എന്നാണ് ഐശ്വര്യയുടെ ഭര്‍ത്താവ്ചി രഞ്ജിത്ത് പറയുന്നത്. ഐശ്വര്യയുടെ ആരോഗ്യസ്ഥിതി ഗുരുതരമായത് അറിയിച്ചില്ല. ഭീഷണിപ്പെടുത്തിയാണ് അനുമതി പത്രങ്ങളില്‍ ഒപ്പ് വാങ്ങിയത് എന്നും ഗര്‍ഭപാത്രം നീക്കിയതിന് ശേഷമാണ് അറിയിച്ചത് എന്നും രഞ്ജിത്ത് പറഞ്ഞു.

ജൂലൈ 5ന് പ്രസവ തിയതി നിശ്ചയിച്ചിരുന്ന ഐശ്വര്യയ്ക്ക് ജൂലൈ 2ന് പ്രസവവേദന വന്നപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ മാറി മാറി പരിശോധിച്ചിരുന്നു എന്നും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടിരുന്നു. അമിതമായ രക്തസ്രാവമാണ് യുവതിയുടെ മരണത്തിന് കാരണമായത് എന്നായിരുന്നു ഡോക്ടര്‍മാരുടെ വാദം. ഓപ്പറേഷന്‍ ചെയ്യാനുള്ള അനുമതി കുടുംബത്തില്‍ നിന്ന് വാങ്ങിയെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇത് തങ്ങളെ ഭീഷണിപ്പെടുത്തി കൈപ്പറ്റിയതാണെന്നാണ് കുടുംബം പറയുന്നത്.

Related Articles

Latest Articles