Thursday, May 16, 2024
spot_img

കൊവിഡ് പ്രതിരോധത്തിന് ആയുര്‍വേദം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ദില്ലി: രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് ബാധിതര്‍ക്കും, ചെറിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ആയുര്‍വേദ മരുന്നുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രാലയവും ആയുഷ് മന്ത്രാലയവും ചേര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. അശ്വഗന്ധ ഗുളികയോ (500 മില്ലിഗ്രാം) ചൂര്‍ണമോ (1-3 ഗ്രാം) ഇളം ചൂടുവെള്ളത്തില്‍ കഴിക്കാം. ഇതേരീതിയില്‍ ഗുളീചി ഘനവടികയും (ചിറ്റമൃത്) കഴിക്കാം. ദിവസവും ഇളം ചൂടുവെള്ളത്തിലോ പാലിലോ 10 ഗ്രാം ച്യവനപ്രാശം ഒരുമാസമോ പതിനഞ്ച് ദിവസമോ കഴിക്കുക. അതേസമയം ആയുര്‍വേദ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമായിരിക്കണം മരുന്നുകളുടെ ഉപയോഗമെന്നും നിര്‍ദ്ദേശമുണ്ട്.

മിതമായ വ്യായാമം, ആറുമണിക്കൂര്‍ ഉറക്കം, യോഗ എന്നിവ പ്രാഥമികമായ പ്രതിരോധ മാര്‍ഗങ്ങളാണ്. ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്ക് ആയുഷ് 64 ടാബ്ലറ്റ് നല്‍കാം. മഞ്ഞളും ഉപ്പുമിട്ട ചൂടുവെള്ളം ഉപയോഗിച്ച്‌ ഗാര്‍ഗിള്‍ ചെയ്യാം, ഗാര്‍ഗിള്‍ ചെയ്യാന്‍ ത്രിഫലയും യഷ്ടിമധുവും ഉത്തമമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. മൂക്കില്‍ ഇറ്റിക്കുന്നതിന് ഔഷധഎണ്ണയോ പശുവിന്‍ നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിക്കാം. ഇഞ്ചി, മല്ലിയില, ജീരകം എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണെന്നും മാര്‍ഗനി‍‍ർദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Related Articles

Latest Articles