Saturday, May 18, 2024
spot_img

ഇന്ത്യ-ചൈന അതിർത്തി ചർച്ചകൾ ഉടൻ: അടുത്ത ആഴ്ച അജിത് ഡോവൽ ചൈനയിലേക്ക്

ദില്ലി- ഇന്ത്യയും -ചൈനയും തമ്മിലുളള അടുത്ത റൗണ്ട് അതിർത്തി ചർച്ചകൾ ഉടൻ ആരംഭിക്കും. ജമ്മു കാശ്മീർ പുന: സംഘടനയ്ക്കും, ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും ശേഷം ഇന്ത്യ ചൈനയുമായി അതിർത്തി ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും, ചൈനീസ് വിദേശകാര്യമന്ത്രി വാങ്ങ് യിയും തമ്മിലുളള കൂടിക്കാഴ്ച അടുത്ത ആഴ്ച നടക്കും. ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് സിൻ ജിൻപിങ്ങും തമ്മിലുളള അനൗപചാരിക കൂടിക്കാഴ്ചയ്ക്ക് മുൻപായാണ് അതിർത്ത് ചർച്ചകൾ പുരോഗമിക്കുന്നത്. ഇത്തവണ ചർച്ചകൾക്ക് മുന്നോട്ട് വന്നിരിക്കുന്നത് ചൈനയാണ്. ഇത് ശുഭ സൂചനയായി ഇന്ത്യൻ ഉദ്യോഗസ്ഥർ കരുതുന്നു.

അതിർത്തി തർക്കം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വാങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തി ചർച്ചകളിൽ ചില നിർദ്ദേശങ്ങൾ ചൈനീസ് സർക്കാർ നൽകിയിട്ടുണ്ട്. അവ എന്താണെന്ന് ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല. ജയശങ്കറുമായി ഈ നിർദ്ദേശങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്.വരും ദിവസങ്ങളിൽ ഇതിനായി ഇന്ത്യ പ്രവർത്തിക്കുമെന്നാണ് അറിവ്

ഇന്ത്യയുമായുളള അതിർത്തി പ്രശ്‌നം പരിഹരിക്കുന്നതിൽ ചൈന മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നതിന്‍റെ ആദ്യ സൂചനയാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ ഇതിനെ കാണുന്നത്.നേരത്തെ ഇന്ത്യയാണ് ഇതിനായി മുന്നോട്ട് പോയിരുന്നത്.

Related Articles

Latest Articles