Saturday, May 18, 2024
spot_img

ഹിന്ദുവിന്‍റെ വിശ്വാസങ്ങളെ ചോദ്യം ചെയ്തതിന് സാക്കിർ നായിക്കിനെതിരെ നടപടിയെടുക്കണമെന്ന് മലേഷ്യൻ മന്ത്രി:രാജ്യത്ത് നിന്ന് സാക്കിറിനെ പുറത്താക്കണമെന്ന് ആവശ്യം

ക്വലാലംപുര്‍- മലേഷ്യൻ ഹിന്ദുക്കളുടെ വിശ്വസ്തതയെ ചോദ്യം ചെയ്തതിന് വിവാദ പ്രാസംഗികൻ സാക്കിർ നായിക്കിനെതിരെ നടപടിയെടുക്കണമെന്ന് മലേഷ്യൻ മാനവ വിഭവശേഷി മന്ത്രി എം. കുലശേഖരൻ ആവശ്യപ്പെട്ടു.മലേഷ്യൻ സഖ്യസർക്കാരിലെ മുതിർന്ന ഹിന്ദു രാഷ്ട്രീയ നേതാവാണ് കുലശേഖരൻ. നായിക്കിന്‍റെ പ്രവർത്തനങ്ങൾ ഒരു പൗരന് ചേർന്നതല്ല. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഈ പ്രശ്‌നം ഉന്നയിക്കുമെന്നും കുലശേഖരൻ പറഞ്ഞു.

പാലയനം ചെയ്ത് വന്ന വിദേശിയായ സാക്കിർ നായികിനെ മലേഷ്യയിൽ നിന്ന് പുറത്ത് പോകണം. ഭീകരത ,കളളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തുകയും വേണം.

കഴിഞ്ഞ വർഷം ജൂലായിൽ നടന്ന മലേഷ്യൻ മന്ത്രി സഭാ യോഗത്തിൽ കുലശേഖരനടക്കം രണ്ട് ന്യൂനപക്ഷ മന്ത്രിമാരും നായിക്കിനെ വിമർശിക്കുകയും പ്രസംഗ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. മലേഷ്യൻ എതിരാളികളേക്കാൾ മലേഷ്യൻ ഹിന്ദുക്കൾ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിശ്വസ്തരാണെന്ന് നായിക്ക് പറഞ്ഞത് കുലശേഖരനെ പ്രകോപിപ്പിച്ചിരുന്നു.

നായിക് അടുത്തിടെ മലേഷ്യയിലെ ഹിന്ദുക്കളെ ഇന്ത്യയിലെ മുസ്ലീങ്ങളുമായി താരതമ്യപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ മുസ്ലീങ്ങളെക്കാൾ 100 ശതമാനം അവകാശങ്ങൾ നേടിയവരാണ് മലേഷ്യക്കാരെന്ന് നായിക്ക് പറഞ്ഞു. മലേഷ്യയിലെ ഹിന്ദുക്കൾക്ക് ആനുകൂല്യങ്ങൾ ഉണ്ടായിരുന്നിട്ടും ഡോ മഹാതിറിനേക്കാൾ വിശ്വസ്തത ഇന്ത്യൻ പ്രധാനമന്ത്രിയോട് കാണിക്കുന്നത് നിർഭാഗ്യകരമാണെന്നും നായിക് പറഞ്ഞിരുന്നു.

ഈ രാജ്യത്ത് തുടരുന്നതിലൂടെ മുസ്ലീം സമുദായത്തിന്‍റെ പിന്തുണ നേടിയെടുക്കുന്നതിനാണ് നായിക് ശ്രമിക്കുന്നത്. പദവി നേടിയെടുക്കുന്നതിന് ബഹു മത സ്ഥർ താമസിക്കുന്ന രാജ്യത്ത് വിളളൽ ഉണ്ടാക്കാനാണ് ശ്രമം.

വിവിധ വംശീയ വിഭാഗങ്ങളെ അവരുടെ വിശ്വാസത്തെയും ഒരുമിപ്പിക്കാൻ മലേഷ്യയ്ക്ക് കഴിയുന്നുണ്ട്.സാക്കിർ നായിക് എന്ന് മനുഷ്യൻ മലേഷ്യക്കാരെ ഭിന്നിപ്പിക്കുകയാണോ,രാജ്യത്ത് മതപരവും വംശീയവുമായ വികാരങ്ങൾ ഉപയോഗിച്ച് ആളുകളെ അടിപ്പിക്കാനുളള തന്ത്രങ്ങൾ മെനയുകയാണ്. മലേഷ്യയുടെ സമാധാനവും സുസ്ഥിരതയും സംരക്ഷിക്കേണ്ട സമയമാണിതെന്നും കുലശേഖരൻ പറഞ്ഞു.

Related Articles

Latest Articles