സംസ്ഥാനത്തെ റോഡുകളിലെ നിത്യശാപമാണ് ഗതാഗത കുരുക്ക്. പാലക്കാട് കുതിരാനില്‍ ദിവസേന അനുഭവപ്പെടുന്നത് ഇത്തരത്തിലുള്ള കുരുക്കാണ്. ദിവസേന തീരാദുരിരത്തില്‍ അമരുന്ന ജനങ്ങള്‍ക്ക് പൊല്ലാപ്പായി മാറിയത് ഒരു മന്ത്രിയുടെ സുഖസവാരിയാണ്. സാംസ്കാരിക മന്ത്രി എ കെ ബാലന്‍റെ സുഖ യാത്രയ്ക്കായി പോലീസ് മറ്റ് വാഹനങ്ങളെല്ലാം തടഞ്ഞിട്ടത് 15 മിനുട്ടിലേറെ സമയമാണ്. തുടര്‍ന്ന് ഗതാഗതം ആറ് കിലോമീറ്റര്‍ ദൂരത്തില്‍ സ്തംഭിച്ചു.തുടര്‍ന്ന് റോഡില്‍ ഉണ്ടായത് വന്‍ ഗതാഗത സ്തംഭനമാണ്. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം.

