Monday, September 21, 2026

‘ഞാൻ ഒന്നും അറിഞ്ഞില്ലേ’; മുല്ലപ്പെരിയാര്‍ മരംമുറി: ഒന്നും അറിഞ്ഞില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി എ.കെ.ശശീന്ദ്രൻ

കൊച്ചി: മുല്ലപ്പെരിയാർ മരംമുറി വിവാദത്തിൽ താനൊന്നും അറിഞ്ഞില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. എൻ.സി.പി നേതൃയോഗത്തിന് എത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. താൻ ഒന്നും അറിഞ്ഞില്ലാ എന്ന് മന്ത്രി ആവർത്തിച്ചു. ആരെയും നീതീകരിക്കാൻ ശ്രമിച്ചിട്ടില്ല. പറയാൻ ഉള്ളതെല്ലാം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

മുല്ലപ്പെരിയാറിലെ മരം മുറി വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ എൻ സി പി സംസ്ഥാന നേതൃയോഗം കൊച്ചിയിൽ തുടരുകയാണ്. . സംസ്ഥാന എക്‌സിക്യൂട്ടീവിന്റെയും ജില്ലാ പ്രസിഡന്റുമാരുടേയും സംയുക്ത യോഗമാണ് ഇന്ന് വിളിച്ചിരിക്കുന്നത്. . സംസ്ഥാന എക്‌സിക്യൂട്ടീവിന്റെയും ജില്ലാ പ്രസിഡന്റുമാരുടേയും സംയുക്ത യോഗമാണ് ഇന്ന് വിളിച്ചിരിക്കുന്നത്. ബേബിഡാം ബലപ്പെടുത്താനായി ഡാം പരിസരത്തെ 15 മരങ്ങൾ മുറിക്കാൻ വനംവകുപ്പ് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാർ നിലവിൽ പ്രതിരോധത്തിലാണ്. നേരത്തെ മരംമുറി അനുമതി നൽകാൻ വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹയും ഇടപെട്ടതി‍നു തെളിവ് പുറത്തുവന്നിരുന്നു.

Related Articles

Latest Articles