ബി.ജെ.പിയില്‍ ചേര്‍ന്നതിനെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ച എന്‍.സി.പി നേതാവ് പത്മാകരന്‍ തന്നെ കയ്യില്‍ കയറിപ്പിടിച്ച് അപമാനിച്ചുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ട് ഒതുക്കാന്‍ ശ്രമിച്ച കേസിലെ പരാതിക്കാരി. എന്‍സിപി നേതാവിന്റെ മകള്‍ക്കെതിരെയുള്ള പരാതിയിലാണ് മന്ത്രിയുടെ നിയമവിരുദ്ധ ഇടപെടല്‍. പീഡനം ഒതുക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇടപെട്ടതിന്റെ ശബ്ദരേഖ പുറത്ത് വന്നിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഗാര്‍ഹിക പീഡന പരാതികളില്‍ അടക്കം കര്‍ശന നിലപാട് സ്വീകരിക്കാന്‍ നിര്‍ദ്ദേശം കൊടുത്ത വേളയിലാണ് പീഡന പരാതി ഒതുക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടത്.
കുണ്ടറയിലെ യുവമോര്‍ച്ച വനിത നേതാവിനെയാണ് എന്‍സിപി സംസ്ഥാന ഭാരവാഹി ജി. പത്മാകരന്‍ കടന്നു പിടിച്ചതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും. യുവമോര്‍ച്ച വനിത നേതാവിന്റെ പിതാവ് പ്രാദേശിക എന്‍സിപി നേതാവാണ്. എന്നാല്‍, മകള്‍ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകയാണ്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിച്ചതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം മോശമായ ഫോട്ടോകള്‍ പ്രചരിപ്പിക്കുയും വ്യാജപ്രചാരണം നടത്തുകയും ചെയ്തു. ഇതിനും പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും പോലീസ് അനങ്ങിയില്ല. ഇതിനു ശേഷമാണ് എന്‍സിപി സംസ്ഥാന ഭാരവാഹി കടയ്ക്കുള്ളില്‍ വച്ചു കടന്നുപിടിച്ചതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും.

