Monday, May 20, 2024
spot_img

ശബരിമല ആചാര അനുഷ്ടാനങ്ങളുടെ പുനരാവിഷ്‌ക്കാരം;അഖില ഭാരത അയ്യപ്പ മഹാ ഭാഗവതസത്രത്തിന്റെ ഇന്നത്തെ പരിപാടികൾ അറിയാം,തത്സമയ കാഴ്ച തത്വമയിയിലൂടെ

റാന്നി;അഖിലഭാരത ശ്രീമത് അയ്യപ്പ മാഹാസത്രത്തിന് ഇന്നലെ കൊടിയേറി. ഡിസംബർ 28 വരെയാണ് സത്രം നടക്കുക. പരമ്പരാഗതമായ ശബരിമല ആചാരാനുഷ്ഠനങ്ങളുടെ ഒരു പുനരാവിഷ്ക്കാരമാണ് ഈ മഹാസത്രം.
സത്ര വേദിയിൽ ഇന്നത്തെ പരിപാടികൾ

രാവിലെ 5 30ന് ശ്രീകോവിൽ നടതുറപ്പ് 6മണിക്ക് മഹാ ഗണപതി ഹോമം,6 .30 മുതൽ 10 മണി വരെ ആചാര്യ താര ദേവി ഗോവിന്ദവാദ്യം, നാഗപ്പൻ സ്വാമി, ഹരി വാര്യർതുടങ്ങിയവർ സംഘടിപ്പിക്കുന്ന ശ്രീമദ് അയ്യപ്പ ഭാഗവത പാരായണം.തുടർന്ന് ദിനപ്രതി നടക്കുന്ന മഹാസത്ര യജ്ഞാരംഭങ്ങളുടെ ദീപ പ്രോജ്വലനം.തുടർന്ന് നെയ്യഭിഷേകമാണ്.വ്രത ശുദ്ധിയോടെ എത്തുന്ന അയ്യപ്പമാർക്കു തേങ്ങയിൽ നെയ്യ് നിറച്ചുഭഗവാന് നെയ്യഭിഷകം നടത്താം.പിന്നീട് സത്രവേദിയിൽ നടക്കുന്ന 41 പ്രഭാഷണ പരമ്പരകളുടെ ഉദ്ഘാടനം റാന്നി എം എൽ എ അഡ്വ പ്രമോദ് നാരായൺ നിർവഹിക്കും.ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഉണ്ണികൃഷ്ണൻ മാടവനയുടെ ധർമ്മശാസ്താവും അയ്യപ്പനും, തത്വമസിയും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം.തുടർന്ന് ഉച്ചപൂജക്ക് ശേഷം അയ്യപ്പ സേവാ സമാജം ദേശീയ വൈസ് പ്രസിഡ് സ്വാമി അയ്യപ്പദാസ് നേതൃത്വം വഹിക്കുന്ന അയ്യപ്പ തത്വം ഹരിവരാസനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മറ്റൊരു പ്രഭാഷണം.ശാസ്താവും ആത്മീയതയും യോഗവും, ചൈതന്യവും ശാസ്ത്രവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സയന്റിസ്റ് ഡോക്ടർ ശശികുമാർ നയിക്കുന്ന പ്രഭാഷണം.

വൈകുന്നേരം 3:30 ന് സന്യാസി സ്രേഷ്ടന്മാർക്കു പൂർണകുംഭം നൽകി സ്വീകരിക്കൽ.4 മണിക്ക് പൊതുസഭ ചേരും .സഭയുടെ ഉദ്ഘാടന ചടങ്ങുകൾ സ്വാമി കൃഷ്ണാനന്ദ സരസ്വതി നിർവഹിക്കും.തുടർന്ന് മാതാ അമൃതാനന്ദ മയി മഠം ജനറൽ സെക്രട്ടറി പൂർണാനന്ദ പുരി സ്വാമികളുടെ അനുഗ്രഹ പ്രഭാഷണം,പിന്നീട് 6.30 മുതൽ സത്സംഗവും ഭജനയും.ഇതോടെ മഹാസത്രത്തിന്റെ ഇന്നത്തെ പരിപാടികൾക്ക് അവസാനമാകും.തത്സമയ കാഴ്ച തത്വമയിയിലൂടെ.http://bit.ly/3Gnvbys

Related Articles

Latest Articles