Wednesday, May 15, 2024
spot_img

അക്ഷയ തൃതീയ; ഫലം മൂന്നിരട്ടിയാക്കാം; ഐശ്വര്യത്തിൻ്റെ പ്രതീകമായ മഹാലക്ഷ്മി ദേവിയെ പ്രാർത്ഥിക്കാം, ജപിക്കാം ഈ മന്ത്രം

ഐശ്വര്യത്തിൻ്റെ ദിനമായാണ് അക്ഷയതൃതീയ ദിനം അറിയപ്പെടുന്നത്. ഈ ദിനം ഐശ്വര്യത്തിൻ്റെ പ്രതീകമായ നാരായണ പത്നി മഹാലക്ഷ്മി ദേവിയെ അനുഷ്ഠിക്കുന്നത് വളരെ ഉത്തമമാണ് എന്നാണ് വിസ്വാസം. മനസ്സുരുകി പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണെന്നാണ് കണക്കാക്കുന്നത്. ഐശ്വര്യം, അഭിവൃദ്ധി, ജീവിതപുരോഗതി എന്നിവ ഉണ്ടാകും. ഭവനത്തിൽ സമ്പത്ത് മൂന്നിരട്ടിയാകുമെന്നാണ് വിശ്വാസം.
ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിൻ്റെ ദിനമാണ് അക്ഷയ തൃത്രീയ. ഈ ദിനം ഐശ്വര്യത്തിൻ്റെ പ്രതീകമായ മഹാലക്ഷ്മി ദേവിയെ അനുഷ്ഠിക്കുന്നത് വളരെ ഉത്തമമാണ്.

മഹാലക്ഷ്മി അഷ്ടകം ജപിക്കുന്ന ഭവനത്തിൽ സമ്പത്ത് മൂന്നിരട്ടിയാകുമെന്നാണ് വിശ്വാസം. ഇതോടൊപ്പം ഐശ്വര്യം, അഭിവൃദ്ധി, ജീവിതപുരോഗതി എന്നിവയും ഉണ്ടാകും. കുടുംബത്തെ അലട്ടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍, കടം തുടങ്ങിയ ഈ മന്ത്രം ജപിക്കുന്നതിലൂടെ ഇല്ലാതാകും. ഓരോ ദേവിയുടെയും പ്രധാന്യം മനസിലാക്കി മാത്രമേ മന്ത്രം ജപിക്കാവൂ. ധനലക്ഷ്മിയാൽ ഐശ്വര്യവും ധാന്യലക്ഷ്മിയാൽ ദാരിദ്രമോചനവും ധൈര്യലക്ഷ്മിയാൽ അംഗീകാരവും ശൗര്യലക്ഷ്മിയാൽ ആത്മവിശ്വാസവും വിദ്യാലക്ഷ്മിയാൽ അറിവും കീർത്തിലക്ഷ്മിയാൽ സമൃദ്ധിയും ലക്ഷ്യപ്രാപ്തിയും രാജലക്ഷ്മിയാൽ സ്ഥാനമാനവും ലഭിക്കുമെന്നാണ് വിശ്വാസം.

മഹാലക്ഷ്മി അഷ്ടകം

നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!

ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!

നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി

സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!

സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ടഭയങ്കരീ

സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ

സിദ്ധി ബുദ്ധി പ്രധേ ദേവീ ഭക്തി മുക്തി പ്രാധായിനി

മന്ത്രമൂര്‍ത്തേ സദാ ദേവീ മഹാലക്ഷ്മി നമോസ്തു തേ

ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ

യോഗജേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ

സ്ഥൂലസൂക്ഷ്മമഹാരൗദ്രേ, മഹാശക്തി മഹോദരേ

മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി

പരമേശി ജഗന്മാത, മഹാലക്ഷ്മീ നമോസ്തുതേ

ശ്വേതാംബരധരേ ദേവി നാനാ ലങ്കാരഭൂഷിതേ

ജഗസ്ഥിതേ ജഗന്മാത-മഹാലക്ഷ്മീ നമോസ്തുതേ

Related Articles

Latest Articles