മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്പുരാന്റെ തിരക്കഥ പൂർത്തിയായെന്നും, ചിത്രത്തിൻറെ ഷൂട്ടിങ് അടുത്ത വർഷം തുടങ്ങുമെന്നും പൃഥ്വിരാജ് അറിയിച്ചു.
മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ ലൂസിഫറിന്‍റെ വിജയത്തിന് ശേഷം 2019ലാണ് സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന് തിരക്കഥ ഒരുക്കിയത് മുരളി ഗോപി ആയിരുന്നു.
ഈമ്പുരാന്റെ തിരക്കഥ പൂര്‍ത്തിയായതായി, തന്‍റെ പുതിയ ചിത്രമായ ജനഗണമനയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് പൃഥ്വിരാജ് പറഞ്ഞത്. ചിത്രീകരണം പുരോഗമിക്കുന്ന ആടുജീവതത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ ശേഷം എമ്പുരാൻ ചിത്രീകരണം തുടങ്ങുമെന്ന് അറിയിച്ചു.

