Sunday, June 16, 2024
spot_img

നാളെ അക്ഷയ് കുമാറിന്റെ ‘സാമ്രാട്ട് പൃഥ്വിരാജ്’ തിയറ്ററുകളില്‍; നികുതി ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലക്‌നൗ: ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ നായകനായ സാമ്രാട്ട് പൃഥ്വിരാജ് എന്ന സിനിമയെ നികുതിയില്‍ നിന്ന് ഒഴിവാക്കി യോഗി സർക്കാർ. നാളെയാണ് രാജ്യവ്യാപകമായി ചിത്രം പ്രദര്‍ശനത്തിന്റെ പ്രദർശനം. ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ മറ്റു മന്ത്രിമാര്‍ക്കൊപ്പം പങ്കെടുത്ത ശേഷമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സാമ്രാട്ട് പൃഥ്വിരാജിനെ നികുതിയില്‍ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്.

ചരിത്ര പുരുഷന്‍ പൃഥ്വിരാജ് ചൗഹാന്റെ ജീവിത കഥ പ്രമേയമാക്കിയുള്ള സിനിമയാണ് സാമ്രാട്ട് പൃഥ്വിരാജ്. അക്ഷയ്കുമാറിന്റെ നായികയായി എത്തുന്നത് മാനുഷി ചില്ലാര്‍ ആണ്.ചന്ദ്രാ പ്രകാശ് ദ്വിവേദിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.

ചരിത്രമാണ് ചിത്രം പറഞ്ഞുവെയ്ക്കുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ തെറ്റുകള്‍ മനസിലാക്കി തിരുത്താന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ 75 വര്‍ഷത്തിനിടെ സംഭവിച്ച തെറ്റുകള്‍ തിരുത്താനുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 25 വര്‍ഷം കൊണ്ട് രാജ്യത്ത് സമഗ്രമായ മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുപോകുന്നതെന്നും യോഗി പറഞ്ഞു.

യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, എന്നി പ്രാദേശിക ഭാഷകളിലേക്ക് മൊഴി മാറ്റിയും ചിത്രം പ്രദര്‍ശനത്തിന് എത്തും.

Related Articles

Latest Articles