Kerala

ആനക്കൊമ്പ് അഞ്ച് കഷണങ്ങളാക്കി മുറിച്ച് കടത്താൻ ശ്രമം;ആലപ്പുഴ സ്വദേശി പിടിയിൽ

കോഴിക്കോട്: ആനക്കൊമ്പ്കഷണങ്ങളാക്കി മുറിച്ച് കടത്താൻ ശ്രമിച്ച യുവാവ് വനംവകുപ്പിന്‍റെ ഫ്ലൈയിംഗ് സ്ക്വാഡിന്റെ പിടിയിൽ. ആലപ്പുഴ തൊണ്ടം കുളങ്ങര ചെമ്മുകത്ത് ശരതി(35)നെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 3 മണിയോടെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിൽ വെച്ചാണ് ശരത് പിടിയിലായത്. ഇയാളിൽ നിന്നും ചെറുകഷണങ്ങളായി മുറിച്ച നിലയിലാണ് ആനക്കൊമ്പ് കണ്ടെടുത്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ഫ്ലൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് യുവാവ് പിടിയിലായത്.

ചെറിയ അഞ്ച് കഷണങ്ങളായി മുറിച്ച നിലയിലുള്ള ആനക്കൊമ്പ് ഇയാൾ കവറിലാക്കി കയ്യിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കോഴിക്കോട് ഇടനിലക്കാരന് കൈമാറാനായി ആലപ്പുഴയിൽ നിന്നും സുഹൃത്ത് കൊടുത്തു വിട്ടതായിരുന്നു ആനക്കൊമ്പെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍, സുഹൃത്തിന് ഇത് എവിടെ നിന്ന് കിട്ടി എന്ന കാര്യത്തിൽ വ്യക്തതയില്ല. ശരത് ഇടനിലക്കാരനാണെന്നാണ് വിവരം. താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

B4 Admin

Share
Published by
B4 Admin

Recent Posts

ഗ്രാമത്തിലെ മരണങ്ങള്‍ക്ക് കാരണം അമ്മയുടെ മന്ത്രവാദമെന്ന് ആരോപിച്ച് ഞെട്ടിപ്പിയ്ക്കുന്ന കൊലപാതകം. തെലങ്കാനയില്‍ അമ്മയെ ഓട്ടോയിലെ ഡീസല്‍ ഒഴിച്ച് ജീവനോടെ മകന്‍ തീവെച്ചു കൊന്നു

തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…

3 hours ago

പുതിയ വസ്ത്രങ്ങളുടെ പാഴ്‌സലിനുള്ളില്‍ ഒളിപ്പിച്ച് മദ്യക്കടത്ത്. അഹമ്മദാബാദില്‍ ലക്ഷക്കണക്കിന് രൂപയുടെ വിദേശമദ്യവുമായി മൂന്ന് പേര്‍ പിടിയില്‍

അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…

4 hours ago

സ്ത്രീസുരക്ഷയ്ക്കും സ്വയംതൊഴിലിനും ദില്ലി സര്‍ക്കാരിന്റെ മാതൃകാ പദ്ധതി. ദുര്‍ഗ്ഗാ പദ്ധതിയിലൂടെ 1,300 പിങ്ക് ഇ-ഓട്ടോകള്‍ നിരത്തിലേക്ക്. ആപ്പ് വഴി ഇനി എളുപ്പത്തില്‍ ഓട്ടോ ബുക്ക് ചെയ്യാം

ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…

4 hours ago

റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം. ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയിലേക്ക് മിസൈല്‍ പതിച്ചു. ഒരാള്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്

റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…

6 hours ago

ഒമാന്‍ തീരത്ത് വന്‍ ഡ്രോണ്‍ ആക്രമണം. ഇന്ത്യന്‍ കപ്പലിലെ 2 നാവികരെ കാണാതായി. 9 പേരെ രക്ഷപ്പെടുത്തി, തെരച്ചില്‍ ഊര്‍ജ്ജിതം

ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…

6 hours ago

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

18 hours ago