Wednesday, January 7, 2026

ആലപ്പുഴ പൊന്നാംവെളിയില്‍ അപകടം; 2 പേർക്ക് ദാരുണാന്ത്യം

ആലപ്പുഴ : പൊന്നാംവെളി ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പിക്കപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ പുറകില്‍ വന്ന ലോറിയിടിച്ചാണ് അപകടമുണ്ടായത്.

വാന്‍ ഡ്രൈവര്‍ എറണാകുളം ചൊവ്വര സ്വദേശി ബിജു, പട്ടണക്കാട് സ്വദേശി വാസുദേവന്‍ എന്നിവരാണ് മരിച്ചത്. വാനിന്റെ ടയര്‍ ഡ്രൈവർ ഒറ്റയ്ക്ക് മാറ്റുന്നത് കണ്ട് സഹായിക്കാന്‍ എത്തിയ പ്രദേശവാസിയാണ് മരിച്ച വാസുദേവന്‍.

Related Articles

Latest Articles