Monday, May 6, 2024
spot_img

മദ്യത്തിനൊപ്പം ലൈംഗിക ഉദ്ധാരണത്തിനുള്ള മരുന്നും !!
കഴിച്ചത് ഒടുക്കലത്തെ കഴിപ്പായിപ്പോയി ; 41കാരന് ദാരുണാന്ത്യം

നാഗ്പൂർ : മദ്യപിക്കുന്നതിനിടെ ലൈംഗിക ഉദ്ധാരണത്തിനുള്ള രണ്ട് ഗുളികകൾ കൂടി ഉള്ളിലാക്കിയ 41കാരൻ മരിച്ചു. വനിതാ സുഹൃത്തുമായി ഹോട്ടലിലെത്തിയ യുവാവ് 50 എംജിയുടെ രണ്ട് ടാബ്‍ലെറ്റ് കഴിച്ചു. ഇതിനോടൊപ്പം മദ്യവും ആവോളം കുടിച്ചു. ആദ്യദിനം അധികം പ്രശ്നങ്ങളില്ലാതെ കടന്നു പോയെങ്കിലും തൊട്ടടുത്ത ദിവസം ദേഹാസ്വാസ്ഥ്യം തോന്നുകയും കടുത്ത ഛര്‍ദി അനുഭവപ്പെടുകയും ചെയ്തു . ഒപ്പമുണ്ടായിരുന്ന സുഹൃത്ത്ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞെങ്കിലും തനിക്ക് സാധാരണ ഇങ്ങനെ ഉണ്ടാകാറുണ്ടെന്ന് പറഞ്ഞ് ഇയാൾ ഇത് നിരസിച്ചു. നില വഷളാകാൻ തുടങ്ങിയതോടെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു.

തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം കുറയുന്ന സെറിബ്രോവാസ്കുലർ രക്തസ്രാവമാണ് മരണകാരണമായി ഡോക്ടർമാർ പറയുന്നത്. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ 300 ഗ്രാം രക്തം കട്ടപിടിച്ചതായി ഡോക്ടർമാർ കണ്ടെത്തി. മദ്യവും മരുന്നും ഒരുമിച്ചു കഴിച്ചതും നേരത്തെയുണ്ടായിരുന്ന ഉയർന്ന രക്തസമ്മർദ്ദവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഡോക്‌ടർമാരുടെ നിഗമനം.

Related Articles

Latest Articles