Alcohol is harmful to health
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്.കുറഞ്ഞാലും കൂടിയാലും നമ്മുടെ ശരീരത്തിനെ മോശമായി ബാധിക്കും. ഉയര്‍ന്ന മദ്യപാനം ക്യാന്‍സര്‍ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും യൂറോപ്പില്‍ 200 ദശലക്ഷം ആളുകള്‍ മദ്യപാനം മൂലം ക്യാന്‍സര്‍ സാധ്യതയുള്ളവരാണെന്നും ആഗോള ആരോഗ്യ സ്ഥാപനമായ ഡബ്ല്യുഎച്ച്ഒ പറഞ്ഞു. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തിലെ ഒരു പ്രസ്താവനയിലാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍.
വന്‍കുടലിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം തുടങ്ങിയ ഏറ്റവും സാധാരണമായ അര്‍ബുദ രോഗങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞത് ഏഴ് തരം ക്യാന്‍സറുകളെങ്കിലും മദ്യപാനം വഴി ഉണ്ടാകുന്നുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. എഥനോള്‍ (ആല്‍ക്കഹോള്‍) ഒരു ബയോളജിക്കല്‍ മെക്കാനിസം വഴി ക്യാന്‍സറിന് കാരണമാകുന്നു. കാരണം, ഈ സംയുക്തം ശരീരത്തില്‍ വിഘടിക്കുന്നു. അതായത്, കഴിക്കുന്ന അളവ് കുറഞ്ഞാലും കൂടിയാലും മദ്യപാനം ക്യാന്‍സറിന് കാരണമായേക്കും.
അളവില്‍ കുറഞ്ഞ മദ്യപാനം മൂലം രോഗമോ മോശമായ ശാരീരിക അവസ്ഥകളോ ഇല്ലെന്നു തെളിയിക്കാന്‍ സാധുവായ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമാണ്. മദ്യത്തിന് സുരക്ഷിതമായ പരിധിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് നിലവില്‍ വ്യക്തമായ തെളിവുകളൊന്നുമില്ലെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, മദ്യപാനത്തിന്റെ സുരക്ഷിതമായ അളവ് എന്ന് വിളിക്കപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. നിങ്ങള്‍ എത്ര കുടിക്കുന്നു എന്നത് പ്രശ്‌നമല്ല – മദ്യത്തിന്റെ ആദ്യ തുള്ളി പോലും മദ്യപാനിയുടെ ആരോഗ്യത്തിന് അപകടം ഉണ്ടാക്കാം. അളവില്ലാതെ കുടിച്ചാല്‍ കൂടുതല്‍ ദോഷം ചെയ്യും എന്നു മാത്രം ഉറപ്പിച്ചു പറയാന്‍ കഴിയും.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…