കൊച്ചി: പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്. മഴ തുടരുന്നതിനാൽ ഭൂതത്താൻകെട്ട്, മലങ്കര അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറന്നതിനെ തുടർന്നാണു ജാഗ്രതാ നിർദേശം.
പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവർ ശ്രദ്ധിക്കണം. ചാലക്കുടി പുഴയിലേക്ക് പെരിങ്ങൽകുത്ത് ഡാമിൽനിന്നു കൂടുതൽ വെള്ളം ഒഴുകും എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്
താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സമീപത്തെ സുരക്ഷിതമായ ക്യാന്പുകളിലേക്ക് മാറി താമസിക്കണമെന്നും നിർദേശത്തിൽ പറയുന്നു. നെടുന്പാശേരി വിമാനത്താവളത്തിലെ പ്രവർത്തനം ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണി വരെ നിർത്തിവച്ചതായി സിയാൽ അറിയിച്ചിട്ടുണ്ട്.

