കോഴിക്കോട്: ഡിഎൻഎ പരിശോധനയ്ക്ക് ബിനോയി രക്ത സാമ്പിൾ നൽകണമെന്ന് മുംബൈ ഹൈക്കോടതി ഉത്തരവിട്ടതിനുപിന്നാലെ കോടിയേരി ബാലകൃഷ്ണനെയും മക്കളെയും ട്രോളി സംവിധായകൻ അലി അക്ബർ രംഗത്ത്.
“നാളെ ചോര കൊടുക്കണം ഹൈക്കോടതിയിൽ പോയി അടിവാങ്ങി പൊടിയരി.” എന്നാണ് വടി കൊടുത്ത് അടി വാങ്ങിയ ബിനോയി കോടിയേരിയുടെ പ്രവർത്തിയെ പരിഹസിച്ച് അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചത്.
വലിയ സ്വീകാര്യതയാണ് അലി അക്ബറിന്‍റെ ഈ പോസ്റ്റിന് ലഭിക്കുന്നത്. പോസ്റ്റ് ചെയ്ത ഉടനെ പിന്തുണയുമായി നിരവധിപേർ കമന്റ് ചെയ്തിട്ടുണ്ട്. പലരും കോടിയേരി ബാലകൃഷ്ണനെയും മകനെയും ശുദ്ധ നർമ്മത്തിൽ ട്രോളിക്കൊണ്ടുള്ള കമന്‍റുകളാണ് ഇടുന്നത്.

