Saturday, December 13, 2025

നിറവയറിൽ ഗ്രീക്ക് ദേവതയെ പോലെ തിളങ്ങി ആലിയ ഭട്ട്; ഗൗണിന്റെ വില കേട്ട് ഞെട്ടി ആരാധകർ

ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സിംഗപ്പൂരില്‍ ഞായറാഴ്ച നടന്ന പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ടൈം 100 ഇംപാക്‌ട് 2022 അവാര്‍ഡ്സിലാണ് ബ്രോണ്‍സ് ഗോള്‍ഡന്‍ കേപ് ഗൗണില്‍ ആലിയ എത്തിയത്.

നിറവയറില്‍ ഗ്രീക്ക് ദേവതയെ പോലെ തിളങ്ങിയ താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലാണ്. 1.8 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. ഇന്ത്യന്‍ ഡിസൈനര്‍മാരായ ഗൗരി, നൈനിക എന്നിവരുടെ ലേബലില്‍ നിന്നുള്ളതാണ് ഈ വസ്ത്രം. ലൈറ്റ് ആക്സസറീസ് ആണ് പെയര്‍ ചെയ്തിട്ടുള്ളത്.

ആലിയ പ്രധാന വേഷത്തില്‍ എത്തിയ ബോക്സ് ഓഫീസ് വിജയത്തിളക്കത്തിലാണ്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി ആഗോളതലത്തില്‍ ശ്രദ്ധ നേടി കഴിഞ്ഞു. 360 കോടി രൂപയാണ് ചിത്രം നേടിയത്.

കൊവിഡ് മഹാമാരിക്ക് ശേഷം റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന സിനിമയാണ് ബ്രഹ്മാസ്ത്ര. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം രണ്ടാം വാരം 50 കോടിയിലധികം കളക്‌ട് ചെയ്ത് കഴിഞ്ഞു. 225 കോടിയിലധികമാണ് സിനിമയുടെ ഇന്ത്യയിലെ ആകെ കളക്ഷന്‍.

Related Articles

Latest Articles