Friday, May 17, 2024
spot_img

വിശ്വാസികൾക്കൊപ്പം ഉറച്ചുനിൽക്കും; ശബരിമലയിലെ ആചാര പ്രത്യേകതകൾ കോടതിയെ അറിയിക്കും: അമിത് ഷാ

ശബരിമല വിശ്വാസികൾക്കൊപ്പം ഉറച്ചു നിൽക്കും. ശബരിമല വിശ്വാസങ്ങളെ പൂർണമായി സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു .തൃശൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ശബരിമലയുടെ വിശുദ്ധി തകര്‍ക്കാൻ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിച്ചു. കോടതി വിധിയുടെ മറവിൽ ഭക്തര്‍ക്കെതിരെ അക്രമം അഴിച്ചു വിട്ടു. നിരവധി കോടതി വിധികള്‍ നടപ്പാകാതെ കിടക്കുമ്പോള്‍ എന്തിന് സര്‍ക്കാര്‍ ശബരിമല വിധി നടപ്പാക്കാൻ തിടുക്കപ്പെട്ടതെന്നും അമിത് ഷാ ചോദിച്ചു.

നരേന്ദ്രമോദി സര്‍ക്കാര്‍ ഏറ്റവും വലിയ പ്രാധാന്യം നൽകുന്നത് ദേശസുരക്ഷയ്ക്കാണ്. പുൽവാമയ്ക്ക് മറുപടിയായി മോദി ബാലാകോട്ട് വ്യോമാക്രമണം നടത്തി. എന്നാൽ കോൺഗ്രസ് നേതാവ് സാം പിത്രോദ ഇതിൻ്റെ തെളിവ് ചോദിച്ചു. സര്‍ക്കാര്‍ ഭീകരവാദികളുമായി ചര്‍ച്ചയ്ക്കില്ല. അവിടെ നിന്ന് വെടിയുണ്ട വന്നാൽ ഇവിടെ നിന്ന് ബോംബ് വർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles