Thursday, December 25, 2025

ഭാരതം തൊടുത്ത 24 മിസൈലുകളും ലക്ഷ്യത്തിൽ പതിച്ചു ! ഒന്നുപോലും തടയാൻ പാകിസ്ഥാന് കഴിഞ്ഞില്ല ; വെളിപ്പെടുത്തലുമായി പാക് പൗരൻ

ദില്ലി : പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഭാരതം തൊടുത്ത മിസൈലുകളില്‍ ഒരെണ്ണംപോലും പാകിസ്ഥാന് പ്രതിരോധിക്കാനായില്ലെന്ന വെളിപ്പെടുത്തലുമായി പാക് യുവാവ്. ഇതുസംബന്ധിച്ച് പാക് മാദ്ധ്യമങ്ങളും സര്‍ക്കാരും സൈന്യവും തെറ്റായ റിപ്പോര്‍ട്ടുകളാണ് പുറത്തുവിടുന്നതെന്നും യുവാവ് വീഡിയോയിൽ പറയുന്നു.

”ഭാരതം മിസൈലുകള്‍ തൊടുത്തു. ഭാരതം അവരുടെ ലക്ഷ്യം കണ്ടു. പാക് പ്രതിരോധ സംവിധാനങ്ങള്‍ക്ക് അതിലൊരു മിസൈല്‍ പോലും തടുക്കാൻ കഴിഞ്ഞില്ല. ഞങ്ങള്‍ പരാജയപ്പെട്ടു. ഇതാണ് യാഥാര്‍ഥ്യം. ഞാന്‍ ഭാരതത്തെ പുകഴ്ത്തുകയല്ല. ഇറാന്‍ നൂറു കണക്കിന് മിസൈലുകള്‍ തൊടുക്കുമ്പോള്‍ ഇസ്രയേല്‍ അതില്‍ ഭൂരിഭാഗവും തടയുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ എത്രത്തോളം ശക്തമാണെന്നതിന്റെ തെളിവാണത്. പക്ഷേ, ഭാരതം തൊടുത്ത 24 മിസൈലുകളില്‍ ഒരെണ്ണംപോലും നമുക്ക് തടയാനായില്ല. ഭാരതം നമ്മുടെ മിലിട്ടറി മേഖലകളെ ലക്ഷ്യംവെച്ചിരുന്നില്ല. പക്ഷേ, അവയെ ലക്ഷ്യംവെച്ചിരുന്നെങ്കില്‍ ആരാണ് അവരെ തടയുക. ഭാരതത്തിന്റെ തിരിച്ചടിയെ പാകിസ്ഥാൻ ഫലപ്രദമായി പ്രതിരോധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തീർത്തും വ്യാജമാണ്.”- യുവാവ് പറയുന്നു.

Related Articles

Latest Articles