അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചട്ടങ്ങള്‍ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയാണ് ഇതിലൊന്ന്. കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ കേന്ദ്ര ഗതാഗത മന്ത്രാലയവും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പും നിലപാട് അറിയിച്ചേക്കും.
കേന്ദ്ര ചട്ടങ്ങള്‍ മാതൃനിയമമായ മോട്ടോര്‍ വാഹന നിയമത്തിന് വിരുദ്ധമാണെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം. ദേശസാത്കൃത റൂട്ടുകളില്‍ കോണ്‍ട്രാക്ട് കാരേജുകള്‍ക്ക് അനുമതി നല്‍കിയ 2023 മെയ് മാസത്തിലെ കേന്ദ്ര ചട്ടങ്ങള്‍ റദ്ദാക്കണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം.
റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ബസുടമ കെ കിഷോര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. കെ കിഷോറിന്റെ ഉപഹര്‍ജിയില്‍ സംസ്ഥാന ഗതാഗത കമ്മീഷണര്‍ ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നത്.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…