'All the biggest corrupt political leaders in the country are being unmasked today, this is the Prime Minister's stated aim!' K Surendran
വയനാട്: അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളുന്ന സർക്കാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെതെന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരായ രാഷ്‌ട്രീയ നേതാക്കളെല്ലാം ഇന്ന് അഴിയെണ്ണുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഴിമതിക്കെതിരെ ശക്തമായി നിലകൊള്ളുന്ന സർക്കാരാണ് നരേന്ദ്രമോദിയുടേത്. ഈ രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരായ രാഷ്‌ട്രീയ നേതാക്കളെല്ലാം ഇന്ന് കേസുകളിൽ പെട്ട് അഴി എണ്ണുകയാണ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ അഴിമതി കേസിൽ ജയിലിലാണ്. അതിന് മുൻപ് ഹേമന്ത് സോറൻ അറസ്റ്റിലായിരുന്നു.
തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ജയിലിലാണ്. ഇതെല്ലാം പ്രതിഫലിക്കുന്നത് അഴിമതിക്കെതിരെയുള്ള ശക്തമായ ജനവികാരമാണ്. ആ ജനവികാരവും അതിന്റെ നിയമനടപടികളും രാജ്യത്ത് ഒരു പോലെ നടക്കുകയാണ്. അഴിമതി നിർമ്മാർജ്ജനം ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യമാണ് മോദി സർക്കാരിനുള്ളത് എന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…