Sunday, May 19, 2024
spot_img

ആരോഗ്യസര്‍വകലാശാലയില്‍ പരീക്ഷാതട്ടിപ്പ്


തിരുവനന്തപുരം: പുനപ്പരീക്ഷയുടെ പേരില്‍ ആരോഗ്യ സര്‍വ്വകലാശാലയില്‍ നടക്കുന്നത് കോടികളുടെ അഴിമതി. ഇരട്ട മൂല്യനിര്‍ണയത്തിലൂടെ ആരോഗ്യ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കുന്നു. തോറ്റ പരീക്ഷയ്ക്ക് ഫീസ് ഇനത്തില്‍ ഓരോ സെമസ്റ്ററിലും പിരിക്കുന്നത് കോടികള്‍.

ആരോഗ്യ സര്‍വകലാശാലയുടെ 2018 ലെ ഒന്നാം വര്‍ഷ പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ മനഃപൂര്‍വ്വം തോല്‍പ്പിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇരട്ട മൂല്യ നിര്‍ണയമാണ് മെഡിക്കല്‍ വിദ്യാഭ്യാസ പരീക്ഷകള്‍ക്ക് നടക്കുന്നത്. 2016 വരെ രണ്ട് മൂല്യനിര്‍ണയങ്ങളില്‍ ഏറ്റവും മികച്ച മാര്‍ക്ക് ഏതാണോ അതാണ് വിദ്യാര്‍ത്ഥിക്ക് നല്‍കിയിരുന്നത്.

എന്നാല്‍ 2016മുതല്‍ ആരോഗ്യ സര്‍വകലാശാല രണ്ട് മൂല്യ നിര്‍ണയങ്ങളുടെ ആവറേജ് മാര്‍ക്കാണ് കണക്കാക്കുന്നത്. 2018 ലെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ 70 ശതമാനത്തില്‍ താഴെ വിജയശതമാനത്തിലെത്തിയത് ഏഴ് കോളേജുകളാണ്. വിദ്യാര്‍ത്ഥികളുടെ പരീക്ഷാ പേപ്പര്‍ വിവരങ്ങള്‍ എടുത്തതോടെയാണ് അഴിമതിയും ക്രമക്കേടും പുറത്ത് വരുന്നത്.

ഓരോ വിഷയത്തിനും തോറ്റ വിദ്യാര്‍ഥിയില്‍ നിന്ന് സ്പെഷ്യല്‍ ട്യൂഷന്‍ ഫീസായി ഈടാക്കിയത് 15,000 രൂപ മുതല്‍ 20,000 രൂപയാണ്. കൂടാതെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന 3105 രൂപയുടെ പരീക്ഷാ ഫീസിന് പകരം അയ്യായിരം രൂപയും ഈടാക്കും.

ഇത്തരത്തില്‍ കോളേജുകളും ആരോഗ്യ സര്‍വകലാശാലയും ചേര്‍ന്ന് ഒരുവര്‍ഷം നടത്തുന്നത് കോടികളുടെ അഴിമതിയാണ്. രണ്ടാം വര്‍ഷ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചില കോളേജുകളില്‍ നേരത്തെ ലഭിച്ചെന്ന ആരോപണവും ഉയരുന്നുണ്ട്.

Related Articles

Latest Articles