Tuesday, October 13, 2026

2022 ലെ ഹരിവരാസനം പുരസ്‌കാരം പ്രഖ്യാപിച്ചു; പുരസ്‌കാര നിറവിൽ ആലപ്പി രംഗനാഥ്

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ 2022-ലെ ഹരിവരാസനം പുരസ്കാരത്തിന് പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അര്‍ഹനായി. ജനുവരി 14 വെള്ളിയാഴ്‌ച രാവിലെ 8 മണിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി ക രാധാകൃഷ്‌ണന്‍‌ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും.

സർവമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയതാണീ അവര്‍ഡെന്ന് മന്ത്രി വ്യക്തമാക്കി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. “സ്വാമി സംഗീതമാലപിക്കും”, “എന്‍മനം പൊന്നമ്പലം”, “എല്ലാ ദുഃഖവും തീര്‍ത്തുതരൂ” തുടങ്ങിയ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനായ ആലപ്പി രംഗനാഥ് തമിഴിലും മലയാളത്തിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles